Memories
കരഞ്ഞു കരഞ്ഞു തളർന്നു, ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ലെന്ന്. ഇവിടിങ്ങനെ ചുമ്മാ തെക്ക് വടക്ക് നോക്കിയിരിക്കുമ്പോഴാണ് ഒരു മോഹം തോന്നിയത്, എന്റെ പഴയ ഫോട്ടോ കാണണം.അതിനും കാരണമുണ്ട് ഇപ്പോൾ ഈ ലോക്ക് ഡൗൺ സമയത്തുള്ള ഒരു ട്രെൻഡ് ആണല്ലോ, പഴയ ഫോട്ടോ കുത്തിപ്പൊക്കി ചലഞ്ചു ചെയ്യുന്നത്.
മനസ്സിൽ ഇരച്ചുകയറിയ ആഗ്രഹത്തിന്റെ തീയാറും മുൻപേ ഫോട്ടോ കിട്ടാൻ ഓരോ വഴികൾ തേടി. അപ്പോഴാണ് വയസ്സനെ ഓൺലൈനിൽ കണ്ടത്.
" മ്മടെ കോളേജ് ഫോട്ടോകൾ എനിക്ക് ഒന്ന് അയച്ചു താ ഇപ്പോൾതന്നെ.... വേഗം വേണം.. "
അവൻ എന്തൊക്കെയോ മറുപടി പറഞ്ഞു. എനിക്ക് അതൊന്നും കേൾക്കാനുള്ള ക്ഷമ ഇല്ലായിരുന്നു.കുറച്ചു സമയത്തെ കാത്തിരിപ്പിനുശേഷം ഫോട്ടോ കിട്ടി.
ഒത്തിരി ആകാംക്ഷയോടെ കാണാൻ തുടങ്ങി. മനസ്സിലേക്ക് ഓർമ്മകളുടെ തള്ളിക്കയറ്റമായിരുന്നു. പത്തു വർഷങ്ങൾക്കിപ്പുറം പതിയെ മറന്നു പോയ പല നിമിഷങ്ങളും മനസ്സിൽ തെളിഞ്ഞുവരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണനിമിഷങ്ങൾ.
ആ വസന്തകാലത്തെ ഓർമകളിൽ ഞാൻ പൊട്ടിക്കരഞ്ഞു, മതിയാവോളം...
അതൊരു കാലം.ആ മൂന്നു വർഷങ്ങൾ, അവിടുത്തെ ഓരോ നിമിഷത്തിനും എന്തൊരു സൗന്ദര്യമായിരുന്നു
കലാലയ ജീവിതമാണ് ഏറ്റവും നല്ല കാലഘട്ടം എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതങ്ങനെ തോന്നണമെങ്കിൽ, അത്രത്തോളം ആസ്വദിച്ചിട്ടുണ്ടാവണം.
ഞങ്ങളുടെ കോളേജ്...ജി.സി.കെ അവിടെയുള്ള ഓരോ നിമിഷവും ഏറ്റവും നന്നായി തന്നെ ആഘോഷിച്ചിട്ടുണ്ട്.ആ കാര്യത്തിൽ ഒട്ടും തന്നെ നഷ്ടബോധമില്ല.
ഞങ്ങളുടെ പുലിമടയിൽ "ചാട്ടി "മോളായി ജീവിച്ച ഓർമ്മകൾ എത്രത്തോളം സുന്ദരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല... ഒരു ദിവസമെങ്കിലും ആ പഴയ കാലത്തേക്കൊന്ന് തിരിച്ചുപോകാൻ പറ്റിയിരുന്നെങ്കിൽ.... !!!!
0 comments: